Asiaville is a multilingual original content network focused on Audio, Video and Text based digital native storytelling formats. It currently comprises four language verticals: Tamil, Malayalam, Hindi and English.
അഞ്ഞൂറാന്റെ മുഖത്ത് നോക്കി പെണ്ണുങ്ങളുടെ ചൂടറിയാത്ത നീയൊക്കെ എന്ത് ആണുങ്ങളാടാ എന്ന് ചോദിക്കണമെങ്കില്‍ ചില്ലറ ധൈര്യമൊന്നും പോരാ. അതും സര്‍വപ്രതാപിയായ അഞ്ഞൂറാനൊപ്പം പന പോലെ വളര്‍ന്ന മക്കള്‍ നാലെണ്ണവുമുള്ളപ്പോൾ. എന്നാല്‍ കടപ്പുറം കാര്‍ത്ത്യായനി അതൊന്നും കാര്യമാക്കാതെ ചോദിക്കുക തന്നെ ചെയ്തു. അഞ്ഞൂറാനും സംഘവും ഒരു നിമിഷം ഒന്ന് സ്തബ്ധരായി.. സീന്‍ ഗോഡ് ഫാദറിലേതാണ്. സിദ്ദീഖ് ലാല്‍ സംവിധാനം ചെയ്ത് തീയേറ്ററുകൾ പൂരപ്പറമ്പാക്കിയ ചിത്രം. അഞ്ഞൂറാന്റെയും ആനപ്പാറ അച്ചാമ്മയുടെയും കുടിപ്പകയുടെ കഥ പറയുന്ന ചിത്രത്തിന്റെ ആദ്യസീനുകളിലാണ് കടപ്പുറം കാര്‍ത്യായനി കടന്നുവരുന്നത്. കാര്‍ത്യായനിയായി വേഷമിടുന്നത് നടി സീനത്ത്. ഗോഡ്ഫാദർ എന്ന സിനിമയില്‍ കടപ്പുറം കാര്‍ത്യായനിയായി അഭിനയിച്ച സീനത്തിന് ആ സീനിനെക്കുറിച്ചും അഞ്ഞൂറാന്റെ മുഖത്ത് നോക്കി പറഞ്ഞ ആ ഡയലോഗിനെക്കുറിച്ചും എന്താണ് പറയാനുള്ളതെന്ന് കേൾക്കാം. പെണ്ണുങ്ങളുടെ ചൂടറിയാത്ത അഞ്ഞൂറാനേയും മക്കളേയും വെല്ലുവിളിച്ച കടപ്പുറം കാർത്യായനി |ഡയലോകം PODCAST
9 Mar 2021
ഡയലോകം EP 11: ശംഖുമുദ്ര കണ്ടാലറിയാം, പത്മരാജന്റെ ഒരിടത്തെ ഫയൽവാനെ!
പി. പത്മരാജൻ രചനയും സംവിധാനവും നിർവഹിച്ച് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരിടത്തൊരു ഫയൽവാൻ. റഷീദ് എന്ന പുതുമുഖ നടനായിരുന്നു ചിത്രത്തിലെ ഫയൽവാനായി രംഗപ്രവേശം ചെയ്തത്. കൂടെ നെടുമുടി വേണു, ജയന്തി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. ഗോദയിലെ അജയ്യനായ ഒരു ഫയൽവാന്റെ ജീവിത പരാജയത്തിന്റെ കഥയാണ് ഈ ചിത്രം. ആ വര്‍ഷത്തെ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള സ്വര്‍ണ മെഡല്‍ ഈ ചിത്രത്തിനായിരുന്നു. ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രത്തിലെ അഭിനയമുഹൂർത്തങ്ങളെക്കുറിച്ച്, സംഭാഷണങ്ങളെക്കുറിച്ച്, കഥാപാത്രത്തെക്കുറിച്ച് ചിത്രത്തിൽ ഫയൽവാനായി വേഷമിട്ട റഷീദിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കാം. ഡയലോകം EP 11: ശംഖുമുദ്ര കണ്ടാലറിയാം, ഫയൽവാനെ!
16 Feb 2021
ഡയലോകം EP 10: നാട്ടുകാരുടെ കണ്ണിലുണ്ണിയായ ബാലേട്ടനെ കട്ടയ്ക്ക് വെല്ലുവിളിച്ച ഭദ്രൻ
2003 ആഗസ്ത് 28 ലാണ് മോഹൻ ലാലിന്റെ കൂറ്റൻ ഹിറ്റുകളിലൊന്നായ ബാലേട്ടൻ തീയേറ്ററുകളിലെത്തിയത്. വി.എം. വിനുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ നെടുമുടി വേണു, ജഗതി ശ്രീകുമാർ, ദേവയാനി, നിത്യാദാസ്, റിയാസ് ഖാൻ, കലാഭവൻ മണി, സുധീഷ് തുടങ്ങിയ അഭിനേതാക്കളഉടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. അത്താണിപ്പറമ്പിൽ ബാലചന്ദ്രൻ അഥവാ ബാലേട്ടനായി മോഹൻ ലാൽ നിറഞ്ഞാടിയ ചിത്രത്തിൽ നായകനോളം പോന്ന വില്ലനായി തിളങ്ങിയ വേഷമായിരുന്നു നടൻ റിയാസ് ഖാൻ അവതരിപ്പിച്ച ഭദ്രൻ എന്ന വേഷം. നാട്ടുകാർക്കെല്ലാം വേണ്ടപ്പെട്ട, അവരുടെയൊക്കെ പ്രിയങ്കരനും കണ്ണിലുണ്ണിയുമായ ബാലചന്ദ്രൻ അഥവാ ബാലേട്ടന്റെ മുഖത്ത് നോക്കി ഭദ്രൻ ഇടയ്ക്ക് സിനിമയിൽ പറയുകയും ചെയ്യുന്നുണ്ട്. പടിക്ക് പുറത്ത് പോ ബാലേട്ടാ.. ബാലേട്ടൻ എന്ന ചിത്രത്തിൽ ഭദ്രനായി തിളങ്ങിയ റിയാസ് ഖാന് എന്താണ് ആ ചിത്രത്തെക്കുറിച്ചും അതിലെ വേഷത്തെക്കുറിച്ചും പറയാനുള്ളതെന്ന് കേൾക്കാം. ഡയലോകം EP 10: നാട്ടുകാരുടെ കണ്ണിലുണ്ണിയായ ബാലേട്ടനെ കട്ടയ്ക്ക് വെല്ലുവിളിച്ച ഭദ്രൻ
9 Feb 2021
ഡയലോകം EP 9: വളയം പിടിച്ചും വയലിൽ പണിയെടുത്തുമുള്ള വീറോടെ 'തട്ട'ത്തിലെ കമ്യൂണിസ്റ്റ്
വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തട്ടത്തിൻ മറയത്ത്. തലശ്ശേരിയുടെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ചിത്രം രണ്ട് വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരുടെ പ്രണയമാണ് പ്രമേയമാക്കിയത്. ബോക്സ് ഓഫീസിലും വൻ ഹിറ്റായി മാറിയ ഈ ചിത്രത്തിലൂടെ നിവിൻ പോളി എന്ന നടനും വിനീത് ശ്രീനിവാസൻ എന്ന സംവിധായകനും അവരവരുടെ സ്ഥാനം പ്രേക്ഷകരുടെ മനസിൽ അരക്കിട്ടുറപ്പിക്കുകയായിരുന്നു. നിരവധി ഹിറ്റ് ഡയലോഗുകളും ചിരിക്കാനുള്ള സീനുകളും ഉണ്ടായിരുന്ന ചിത്രത്തിൽ ഇപ്പോഴും പ്രേക്ഷകർ ഓർമിക്കുകയും ചിലരെങ്കിലും വാട്ട്സ് അപ്പ് സ്റ്റാറ്റസാക്കുകയും ചെയ്യുന്ന ഡയലോഗുകളിലൊന്നാണ് ചിത്രത്തിൽ ദീപക് പറമ്പോൾ നടിച്ച കമ്യൂണിസ്റ്റ് സഹയാത്രികവേഷം കൈയ്യാളുന്ന മനോജിന്റെ ഡയലോഗുകൾ. ഇന്നും ആരാവണം കമ്യൂണിസ്റ്റ്, അല്ലെങ്കിൽ എന്താണ് കമ്യൂണിസം എന്നതിനുള്ള ഒരു നിർവചനമായോ മറ്റോ ഒക്കെ ചിലരെങ്കിലും നിത്യജീവിതത്തിൽ ഈ ഡയലോഗുകൾ ഏറ്റു പറയുന്നത് പലപ്പോഴും കാണാറുണ്ട്. തട്ടത്തിൻ മറയത്തിലെ വിപ്ലവവീര്യമുള്ള ഈ ഡയലോഗിനെക്കുറിച്ച് സിനിമയിൽ മനോജായി വേഷമിട്ട ദീപക്കിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കാം, അറിയാം. ഡയലോകം EP 9: വളയം പിടിച്ചും വയലിൽ പണിയെടുത്തുമുള്ള വീറോടെ തട്ടത്തിലെ കമ്യൂണിസ്റ്റ് ഡയലോഗ്.
2 Feb 2021
ഡയലോകം EP 8: അവതാരപ്പിറവിയുടെ മുഴുവൻ രൗദ്രഭാവങ്ങളും ആവാഹിച്ച നരസിംഹം
മലയാള സിനിമയിലെ നായകനു നൽകാവുന്ന ഏറ്റവും വലിയ ഇൻട്രോകളിൽ പത്തെണ്ണം എടുക്കുകയാണെങ്കിൽ ഒന്ന് തീർച്ചയായും നരസിംഹത്തിലേതായിരിക്കും. മോഹൻ ലാലിന്റെ കഥാപാത്രമായ ഇന്ദുചൂഡന് ഇതിലും വലിയ മാസ് ഇൻട്രോഡക്ഷൻ വേറെയുണ്ടാവില്ല എന്ന് തന്നെ പറയാം. ഭാരതപ്പുഴയിലേക്ക് വിരൽ ചൂണ്ടി വിജയകുമാർ അവതരിപ്പിക്കുന്ന ജയകൃഷ്ണൻ എന്ന കഥാപാത്രം അവതാരപ്പിറവികളുടെ മുഴുവൻ രൗദ്ര ഭാവങ്ങളും ആവാഹിച്ച ഈ മൂർത്തിക്ക് ഇപ്പോ പേര് നരസിംഹമെന്നാ. ദാ കാണ്.. എന്ന് ആവേശപൂർവം പറയുമ്പോൾ മുങ്ങി നിവർന്ന് മണപ്പള്ളി പവിത്രനു നേരെ നടന്നു പൂവള്ളി ഇന്ദുചൂഡൻ. ഒപ്പം ഇന്റർ കട്ട് ചെയ്ത് വരുന്ന മണൽപ്പുറത്തൂകൂടെ ഓടിയടുക്കുന്ന സിംഹത്തിന്റെ ഷോട്ടുകളും. തീയേറ്റർ പൂരപ്പറമ്പായി മാറാൻ ഇതിൽ കൂടുതലെന്തു വേണം? ആറ് വർഷത്തെ ഉടവേളയ്ക്കു ശേഷമഉള്ള ഇന്ദുചൂഡന്റെ ആ വരവും ഓളവുമൊക്കെ ഇന്ന് 21 വർഷത്തിനു ശേഷവും മലയാളിയുടെ മനസിലുണ്ട്. നരസിംഹം സിനിമയിലെ ഏറെ പ്രശസ്തമായ ഇൻട്രോ ഡയലോഗിനു പിന്നിലെ കഥകളെക്കുറിച്ച്, ആ ഡയലോഗ് ആ സിനിമയിൽ ആവേശത്തോടെ അവതരിപ്പിച്ച നടൻ വിജയകുമാറിന് എന്താണ് പറയാനുള്ളതെന്തെന്ന് കേൾക്കാം. ഡയലോകം ep 8: അവതാരപ്പിറവിയുടെ മുഴുവൻ രൗദ്രഭാവങ്ങളും ആവാഹിച്ച നരസിംഹം.
26 Jan 2021
ഡയലോകം EP 7- കവി രാജേഷ് അമ്പലത്തറയെ അറിയില്ലേ, നല്ല കഴിവുളള ആളാണ്, സാർ!
ഭാഷയ്ക്കൊപ്പം അഭിനേതാക്കളുടെ ചടുലമായ ഡയലോഗ് പ്രെസന്റേഷനിലൂടെയും ചിരിയുണർത്തുന്ന ഡയലോഗുകൾ ഒരുപാടുണ്ട് മലയാളസിനിമയിൽ. എഴുതിവെച്ച വാക്കുകൾക്കപ്പുറം ആ ഡയലോഗുകൾ ചിരിയുണർത്തുന്നതിൽ പ്രധാനം ആ ഡയലോഗ് സിനിമയിൽ പറഞ്ഞ അഭിനേതാവിന്റെ മിടുക്ക് കൊണ്ട് കൂടിയാവും. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ഉണ്ണിരാജ ചെറുവത്തൂർ ചെയ്ത രാജേഷ് അമ്പലത്തറ എന്ന കവിയുടെ വേഷവും ഡയലോഗ് പ്രെസന്റേറേഷനും പിന്നെയും പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്നതിന് പ്രധാന കാരണം ഈ മിടുക്ക് തന്നെയാണ്. പോലീസ് സ്റ്റേഷനുകളിലെ നിത്യസംഭവങ്ങളിലൊന്നായ പരാതി പറയാൻ വരുന്നവരുടെ രംഗങ്ങളിലാണ് രാജേഷ് അമ്പലത്തറയും മാധവൻ മാഷും എസ് ഐ സാജൻ മാത്യുവുമല്ലാം വരുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ ആ സീനിനെക്കുറിച്ചും ആ ഡയലോഗുകൾക്കു പിന്നിലെ കഥയെക്കുറിച്ചും ഉണ്ണിരാജ ചെറുവത്തൂരിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കാം. ഡയലോകം EP 7- കവി രാജേഷ് അമ്പലത്തറയെ അറിയില്ലേ, നല്ല കഴിവുളള ആളാണ്, സാർ!
19 Jan 2021
ഡയലോകം EP 6: ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഏലക്കയിട്ട ചായ
മറിമായം എന്ന സീരിയലിലൂടെ പ്രശസ്തനായ നടനാണ് ഉണ്ണിരാജ് ചെറുവത്തൂർ. നാടൻ ഭാഷാപ്രയോഗമാണ് അദ്ദേഹത്തിന്റെ ശക്തിയും അഭിനയത്തിന്റെ തെളിച്ചവുമെന്ന് പലവട്ടം ആ സീരിയലിലൂടെ തെളിയിച്ചതുമാണ്. 2019 ലെ ഹിറ്റ് ചിത്രമായ ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലും അദ്ദേഹത്തിന്റെ ചില ഹിറ്റ് നനമ്പറുകൾ കുറിക്കു കൊള്ളുകയും സിനിമയ്ക്കൊപ്പം കഥാപാത്രവും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ചായക്കടയിലെ ഏലക്കയിട്ട ചായ പ്രയോഗം ആയിരുന്നു കാണികളെ ഏറെ ചിരിപ്പിച്ച നമ്പറുകളിലൊന്ന്. സിനിമയിൽ ആ സീൻ അത്രയും മനോഹരമായി അഭിനയിച്ച ടെയ്ലർ രഘുവായി വേഷമിട്ട ഉണ്ണിരാജ ചെറുവത്തൂരിന് ഈ സീനിനെക്കുറിച്ചും ആ ഏലക്കയിട്ട ചായ ഡയലോഗിനെക്കുറിച്ചും സിനിമയിലെ ടെയ്ലർ രഘു വേഷത്തെക്കുറിച്ചും എന്താണ് പറയാനുള്ളതെന്ന് കേൾക്കാം. ഡയലോകം ep 6: ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഏലക്കയിട്ട ചായ.
11 Jan 2021
ഡയലോകം EP 5 - ശ്രീധരനെ ഞെട്ടിച്ച വിപ്ലവ ഡയലോഗ് | ഞങ്ങൾ അസ്വസ്ഥരാണ്
ചെറിയ വായിൽ വലിയ വർത്തമാനം പറയുന്നവർക്ക് സ്ഥിരമായി ലഭിക്കുന്ന മുദ്രകുത്തലാണ് അധികപ്രസംഗി എന്ന പട്ടം. ജാഡത്തെണ്ടി, അഹങ്കാരി തുടങ്ങി വേറെയും പട്ടങ്ങളുണ്ട്. പാർട്ടിയും വർഗബോധവും ആവോളമുള്ള, ചെറുപ്രായത്തിലേ വിപ്ലവം തലയ്ക്കു പിടിച്ച കഥാപാത്രമായി യദുകൃഷ്ണന് തിളങ്ങിയ ചിത്രമായിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ശ്രീനിവാസൻ തിരക്കഥയെഴുതി മമ്മൂട്ടി നായകനായ ശ്രീധരന്റെ ഒന്നാം തിരുമുറിവ്. കുടുംബത്തിന്റെ നാഥനും വല്യേട്ടനുമൊക്കെയാണെങ്കിലും മമ്മൂട്ടി അവതരിപ്പിച്ച ശ്രീധരൻ എന്ന കഥാപാത്രത്തോടു പോലും തെഞ്ചുവിരിച്ച് വർഗബോധത്തോടെ രാഷ്ട്രീയം പറയാൻ ഒരു മടിയും കാണിക്കാത്ത അനിയൻ കഥാപാത്രമായാണ് യദുവിന്റെ സിനിമയിലെ അപ്പിയറൻസ്. ഞങ്ങൾ അസ്വസ്ഥരാണ്. ഈ വ്യവസ്ഥിതിയിൽ ഞങ്ങൾക്കു വിശ്വാസമില്ല എന്ന് ഇന്നും മലയാളികൾ ഓർക്കുന്ന ആ സിനിമയിലെ ഡയലോഗിനെക്കുറിച്ച് 34 വർഷത്തിനു ശേഷം അന്ന് ബാലതാരമായിരുന്ന യദൃകൃഷ്ണന് എന്താണ് പറയാനുള്ളതെന്നും എന്തൊക്കെയായിരുന്നു ഈ കാലത്തെ ഓർമകളെന്നും കേൾക്കാം. ഡയലോകം EP: 5- ഞങ്ങൾ അസ്വസ്ഥരാണ്.
4 Jan 2021
ഡയലോകം EP 4: നീ തീർന്നെടാ, തീർന്ന്! ട്രോളർമാർ എറ്റെടുത്ത ബൈജു ഡയലോഗ്
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ നീ തീർന്നെടാ, നീ തീർന്ന്! ഡയലോഗിനെക്കുറിച്ച് സിനിമയിൽ ആ ഡയലോഗ് പറഞ്ഞ അഡ്വ പ്രേമന് അതായത് ബൈജുവിന് പറയാനുള്ളതെന്താണെന്ന് കേൾക്കാം. ഡയലോകം EP 3: നീ തീർന്നെടാ, തീർന്ന്!
2 Jan 2021
ഡയലോകം EP 3: കരിമീനുണ്ട്, ഫിഷുണ്ട്, മട്ടനുണ്ട്.. ഡയലോഗിലെ കോട്ടയം പ്രദീപ് എഫക്ട്
കോട്ടയം പ്രദീപ് എന്ന നടൻ വർഷങ്ങൾക്കു മുമ്പേ ചെറിയ വേഷങ്ങളും മറ്റുമൊക്കെയായി വെള്ളിത്തിരയിലുണ്ടെങ്കിലും കരിമീനുണ്ട്, ഫിഷുണ്ട്, മട്ടനുണ്ട്, കഴിച്ചോളൂ കഴിച്ചോളൂ.. എന്ന ഡയലോഗ് വഴിയാണ് ശ്രദ്ധിക്കപ്പെട്ടത്. സത്യത്തിൽ മലയാളത്തിലും ഇതേ ഡയലോഗും ടോണും സമാനസ്റ്റൈലുമൊക്കെ ധാരാളം അദ്ദേഹം തന്നെ പിന്നെയും ധാരാളം ഉപയോഗിച്ചുണ്ടെങ്കിലും ആദ്യമായി ഈ ഡയലോഗ് അദ്ദേഹം ഉപയോഗിച്ചത് ഒരു തമിഴ് ചിത്രത്തിലാണ്. ചിത്രം ഏതാണ്ട് ഒരു ദശാബ്ദം മുമ്പ് ഇറങ്ങിയ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത വിണ്ണെെ താണ്ടി വരുവായാ. ആ സിനിമയിലെ തന്റെ ജീവിതം മാറ്റിമറിച്ച ഡയലോഗിനെക്കുറിച്ച് നടൻ കോട്ടയം പ്രദീപിന് പറയാനുള്ളതെന്തെന്ന് കേൾക്കാം. ഡയലോകം EP 3: കരിമീനുണ്ട്, ഫിഷുണ്ട്, മട്ടനുണ്ട്.. ഡയലോഗിലെ കോട്ടയം പ്രദീപ് എഫക്ട്
21 Dec 2020
ഡയലോകം EP 2: മാഫിയ ശശിയിലെ ഡെക്കറേഷൻ ഒഴിവാക്കിയ ബെസ്റ്റ് ആക്ടർ ഡയലോഗ്
ബെസ്റ്റ് ആക്ടർ ചിത്രത്തിന്റെ തിരക്കഥാകൃത്തും സംഭാഷണരചയിതാവുമായ ബിപിൻ ചന്ദ്രന് ഈ ഡയലോഗിനെക്കുറിച്ചും ഒരു ദശാബ്ദം മുമ്പുള്ള ഷൂട്ടിങ് ദിവസത്തെക്കുറിച്ചും എന്താണ് പറയാനുള്ളതെന്ന് കേൾക്കാം. ഡയലോകം EP 2: കൂടുതല്‍ ഡെക്കറേഷനൊന്നും വേണ്ട, ശശി, അത് മതി!
16 Dec 2020
ഡയലോകം EP01: നടേശാ കൊല്ലണ്ട!; ഒരു ഫൈറ്റ് ഹ്യൂമറായ കഥ
നടേശാ കൊല്ലണ്ട എന്ന ഡയലോഗ് അനശ്വരമാക്കിയ വിജയരാഘവന് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് കേൾക്കാം. ഡയലോകം എപ്പിസോഡ് 1- നടേശാ, കൊല്ലണ്ട!
Contact Dialogam
Guest appearances
Books guests
Based on episode analysis; this does not confirm that the show is currently accepting guests.
Host of Dialogam?
Claim your podcast to manage its listing and keep your show details accurate.
Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.
Explore this show Podcast research with Pod Engine