About Frame House With Anjay Das | Movies/Web Series Review | Mathrubhumi Podcast
Frame House With Anjay Das | Mathrubhumi Podcasts
The podcast will feature reviews and discussions of movies, songs, web series, and other entertainment content.
Host : Anjay Das
Producer : R J Achoo
'പ്രേമദ ഊരലി'; കന്നഡ ബോക്സോഫീസിനെ ഞെട്ടിച്ച കുഞ്ഞുചിത്രം | FRAME HOUSE | PODCAST
കന്നഡ ബോക്സോഫീസിൽ ചരിത്രമെഴുതി ഒരു കുഞ്ഞുചിത്രം. ഈ വർഷം റിലീസ് ചെയ്ത 'പ്രേമദ ഊരലി' (Premada Oorali) എന്ന കന്നഡ ചിത്രം അപൂർവനേട്ടം കൈവരിച്ചിരിക്കുകയാണ് ബോക്സ് ഓഫീസിൽ. വെറും മൂന്ന് കോടി രൂപ ബജറ്റിൽ നിർമിച്ച ഈ ചിത്രം 107 കോടിയിലധികം രൂപയുടെ കളക്ഷൻ നേടി വൻ വിജയമായി മാറിയിരിക്കുകയാണ്.കേൾക്കാം മാതൃഭൂമി പോഡ്കാസ്റ്റിൽ
അവതരണം : അഞ്ജയ്ദാസ്
ശബ്ദമിശ്രണം : പ്രണവ് പി എസ്
നിർമ്മാണം : ആർ ജെ അച്ചൂ
2 Nov 2026
ആരും കാണാത്ത ഡൊറോത്തി | Frame House | Mathrubhumi Podcast
26 Oct 2026
കിടിലൻ കാമിയോസ് | Frame House | Movie Trivia | Mathrubhumi Podcast
19 Oct 2026
യെന്തിരൻ യെന്തിരനായത് ഇങ്ങനെ ! | Frame House | Movie Trivia | Mathrubhumi Podcast
12 Oct 2026
തേന്മാവിൻ കൊമ്പത്തെ കഥകൾ | Frame House | Podcast
5 Oct 2026
ഒടിയന്റെ മൂന്നാംവരവ്, ഇത്തവണ പൃഥ്വിരാജ് | Frame House | Podcast
28 Sept 2026
550 തവണ റീ-റിലീസ് ചെയ്ത കൾട്ട് ക്ലാസിക്, ഓം | Frame House | Podcast
21 Sept 2026
സൂപ്പർതാരനായിക, രണ്ട് 300 കോടി ക്ലബ് ചിത്രങ്ങൾ; മമിതയെന്ന ഭാഗ്യതാരം | FRAME HOUSE | Podcast
ചെറിയ വേഷങ്ങളിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച മമിത ബൈജു ഇപ്പോൾ ദക്ഷിണേന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയാണ്. തമിഴിൽ നൂറു കോടിയ്ക്കു മേലേ കളക്ഷൻ കിട്ടിയ മൂന്ന് ചിത്രങ്ങളാണ് മമിതയുടെ അക്കൗണ്ടിലുള്ളത്. ബെത്ലഹേം കുടുംബ യൂണിറ്റ് 300 കോടി ആഗോള കളക്ഷൻ പിന്നിട്ടതോടെ രണ്ട് മുന്നൂറുകോടി ചിത്രങ്ങളാണ് മമിതയുടെ അക്കൗണ്ടിലായത്. മമിതയെക്കുറിച്ചുള്ള കൂടുതൽ രസകരങ്ങളായ വിശേഷങ്ങൾ കേൾക്കാം ഫ്രെയിം ഹൗസിൽ .
അവതരണം :അഞ്ജയ്ദാസ്
നിർമ്മാണം : ആർ ജെ അച്ചൂ
14 Sept 2026
ആദ്യം പ്രണവ്, ഇപ്പോൾ വിസ്മയയും; ആദ്യചിത്രം 50 കോടി ക്ലബ്ബിലെത്തിച്ച സഹോദരങ്ങൾ | Frame House With Anjay Das | Podcast
7 Sept 2026
മമ്മൂട്ടിയിലെ ഹാസ്യതാരത്തെ അംഗീകരിക്കാന്‍ എന്താണ് മടി? | Frame House With Anjay Das | Podcast
മലയാളിക്ക് ആരാണ് മമ്മൂട്ടി? മലയാളത്തിനും മലയാള സിനിമയ്ക്കും എല്ലാമാണ് മമ്മൂട്ടി. മലയാളിയുടെ നായകഭാവങ്ങളുടെയും സങ്കല്പ്പങ്ങളുടെയും പൂര്‍ണത. നായകനായും പ്രതിനായകനായുമെത്തിയ മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചകള്‍ നാം കൊണ്ടാടി. എങ്കിലും മലയാളിക്ക് ഏറ്റവും പ്രിയം മമ്മൂട്ടിയുടെ ഏത് ഭാവത്തോടായിരിക്കും? മമ്മൂട്ടിയിലെ ഹാസ്യതാരത്തെ അംഗീകരിക്കാന്‍, ആഘോഷിക്കാന്‍ മലയാളിക്ക് മടിയുണ്ടോ?
7 Sept 2026
ഞെട്ടിക്കുന്ന ട്വിസ്റ്റ്, ചങ്കിൽ തറയ്ക്കും 'വദന്തി-2' | Frame House With Anjay Das | Podcast
ചില സിനിമകളേയും വെബ്സീരീസുകളേയും നമ്മൾ സ്ലോ ബേണിങ് എന്ന് പറയാറുണ്ട്. പതിയെപ്പതിയെ പ്രേക്ഷകമനസിനെ കീഴടക്കുന്നവയായിരിക്കും ഇവ. കണ്ടുതീർത്താലും മനസിൽനിന്ന് മായാത്ത പ്രമേയവും കഥാപാത്രങ്ങളും താരപ്രകടനങ്ങളുമായിരിക്കും ഇവയുടെ പ്രത്യേകത. അത്തരത്തിലൊന്നാണ് പുഷ്കർ-ഗായത്രി ടീം നിർമിച്ച് ആൻഡ്രൂ ലൂയിസ് സംവിധാനം ചെയ്ത വദന്തി -ദ മിസ്റ്ററി ഓഫ് മണി. നാലുവർഷങ്ങൾക്കുമുൻപ് ഇതേ സംവിധായകൻതന്നെ ഒരുക്കിയ വദന്തി എന്ന പരമ്പരയുടെ രണ്ടാം സീസണാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. എം.ശശികുമാർ, യശ്വന്ത്, അനഘ, അർജുൻ നന്ദകുമാർ, രേവതി ശർമ, ഗീതി സംഗീത എന്നിവരാണ് പ്രധാന വേഷങ്ങളിൽ.
അവതരണം : അഞ്ജയ്ദാസ്
നിർമ്മാണം : ആർ ജെ അച്ചൂ
31 Aug 2026
ഒരു ലക്ഷം ഇറക്കി 20 കോടി നേടിയ ചൈനീസ് അനിമേഷൻ ചിത്രം | Frame House with Anjay Das | Podcast
ഒരു ലക്ഷം രൂപയ്ക്ക് സിനിമയുണ്ടാക്കാമോ? വലിയ താരങ്ങളില്ല...
വമ്പൻ VFX ഇല്ല...
വലിയ പ്രമോഷനില്ല...
പോസ്റ്ററുകൾ പോലും കാര്യമായി ഇല്ല... എന്നിട്ടും ₹1 ലക്ഷം → ₹20 കോടി!
ചൈനീസ് അനിമേഷൻ ചിത്രം ‘നിയു ലൈ’ എങ്ങനെയാണ് ഇത്ര വലിയ വിജയമായത്? ഒരു അമ്മയും മകനും ചേർന്ന് വർഷങ്ങളെടുത്ത് ഒരുക്കിയ സിനിമ. ആദ്യമെത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. മോശം ഗ്രാഫിക്സ്, പരിമിതമായ അനിമേഷൻ, സാങ്കേതിക പിഴവുകൾ... പക്ഷേ, “ഇത്ര മോശമാണോ ഈ സിനിമ?” എന്നറിയാനുള്ള കൗതുകം ആളുകളെ തിയേറ്ററുകളിലേക്ക് എത്തിച്ചു. വിമർശനം തന്നെ സിനിമയുടെ ഏറ്റവും വലിയ പ്രമോഷനായി മാറിയപ്പോൾ കഥ മാറി.
ഒരു സിനിമ എങ്ങനെ ഹിറ്റാകുന്നു?
പ്രമോഷനാണോ? താരങ്ങളാണോ? മേക്കിംഗാണോ?
അതോ... കൗതുകം മാത്രം മതിയോ?
ഈ കൗതുകകരമായ ചൈനീസ് സിനിമയുടെ വിജയകഥയുമായി Frame House with Anjay Das. Producer :RJ Achoo
24 Aug 2026
ആദ്യം മുതൽ അവസാനം വരെ ഗൺഫു !!! 92 ലെ മാസ്റ്റർപീസ് ആക്ഷൻ ചിത്രം 'ഹാർഡ് ബോയിൽഡ്'- | Frame House With Anjay Das | Podcast
34 വർഷം പഴക്കമുള്ള ,ഹോംഗ്കോംഗിൽ നിന്നുള്ള ചിത്രമാണ് ഹാർഡ് ബോയിൽഡ്. 1992 ലാണ് ഈ സിനിമ ഇറങ്ങുന്നത്. ഇംഗ്ലീഷ് പരിഭാഷയും ലഭ്യമാണ് .ഹോളിവുഡ് ചിത്രങ്ങളും ചെയ്തിട്ടുള്ള പ്രശസ്ത സംവിധായകൻ ജോൺ വു, ഹോളിവുഡിലേക്ക് എത്തുന്നതിനു തൊട്ടുമുമ്പ് ചെയ്ത ചിത്രമാണ് ഹാർഡ് ബോയിൽഡ്. പക്ഷെ ആദ്യം മുതൽ അവസാനം വരെ തീ തുപ്പുന്ന ആക്ഷൻ രംഗങ്ങൾ നിറഞ്ഞു നിൽക്കുന്നു .എ ഐ അരങ്ങുവാഴുന്ന കാലത്തിരുന്ന് 34 വര്‍ഷം പിറകിലേക്ക് നോക്കുമ്പോൾ , എങ്ങനെയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്ന് അത്ഭുതപ്പെടുന്ന ഒരുപാട് രംഗങ്ങൾ ഇതിലുണ്ട് .
കൂടുതൽ കേൾക്കൂ Frame House With Anjay Das
Production : RJ Achoo
17 Aug 2026
90കളിലെ സൽമാൻഖാന്റെ മുടങ്ങിപ്പോയ രാമായണം | Frame House With Anjay Das | Podcast
ശ്രീരാമനായി സൽമാൻ ഖാൻ, സീതയായി സൊണാലി; ബോളിവുഡിന്റെ നടക്കാതെപോയ സ്വപ്നം
രൺബീർ കപൂർ നായകനാകുന്ന നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം' ഈ നവംബറിൽ റിലീസിനൊരുങ്ങുകയാണ്. ഇതിനിടെ ഹിന്ദി സിനിമാ ചരിത്രത്തിലെ വിസ്മരിക്കപ്പെട്ട ഒരു അധ്യായം വീണ്ടും ചർച്ചയാവുകയാണ്. കോടികൾ മുടക്കി നിർമിക്കുന്ന ഇന്നത്തെ രാമായണത്തിനും ഏറെ മുൻപ്, 1990-കളിൽ സൽമാൻ ഖാനെ നായകനാക്കി ഒരു രാമായണം ചലച്ചിത്രാവിഷ്കാരം അണിയറയിൽ ഒരുങ്ങിയിരുന്നു. വാല്മീകി മഹർഷിയുടെ ഇതിഹാസത്തെ അടിസ്ഥാനമാക്കി നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന ഈ ചിത്രം പിന്നീട് പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ആ കഥയറിയാം...കൂടുതൽ കേൾക്കൂ ..
അവതരണം അഞ്ജയ് ദാസ്
പ്രൊഡ്യൂസർ : ആർ ജെ അച്ചു
8 Aug 2026
ഏജന്റ് കിം റീ ആക്ടിവേറ്റഡ്: 2026-ലെ മികച്ച കൊറിയൻ ആക്ഷൻ ത്രില്ലർ റിവ്യൂ | Frame House with Anjay Das | Podcast
നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഏജന്റ് കിം റീ ആക്ടിവേറ്റഡ് എന്ന വെബ് സീരീസ് എന്ത്കൊണ്ട് കാണണം എന്നുള്ളതാണ് ഫ്രെയിം ഹൗസിന്റെ ഈ എപ്പിസോഡിൽ അഞ്ജയ്ദാസ് സംസാരിക്കുന്നത്. കൊറിയൻ സീരീസുകൾ ഇഷ്ടപ്പെടുന്നവർക്ക് ലഭിച്ച ഒരു വിരുന്ന് തന്നെയായിരുന്നു ഈ സീരീസ് . അതിനു കാരണം, ഒരുപാട് ഫാന്റസി കഥകളും അതുപോലെ വയലൻസും ഒക്കെ നിറഞ്ഞ ഒരു സീരീസ് ലോകത്തുനിന്നും തികച്ചും റിയലിസ്റ്റിക് ആയിട്ടുള്ള ആക്ഷൻ രംഗങ്ങളിലുള്ള ഒരു സർപ്രൈസ് ആയിരുന്നു ഏജന്റ് കിം റീ ആക്ടിവേറ്റഡ് . കൂടുതൽ കേൾക്കൂ ..
അവതരണം : അഞ്ജയ് ദാസ്
പ്രൊഡ്യൂസർ : ആർ ജെ അച്ചൂ
Content Highlights: High-octane realistic action sequences without excessive CGI., Strong emotional core focusing on a father-daughter relationship., Features a stellar performance by So Ji-sub in his long-awaited comeback., Achieved record-breaking 23% peak viewership ratings in 2026., Praised for avoiding common K-drama tropes like time travel and fantasy.
3 Aug 2026
ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന 'ഓം': ദേശീയ പുരസ്കാര ജേതാക്കളുടെ കൂടിച്ചേരൽ | Frame House | Podcast
ഒന്നും രണ്ടുമല്ല, നാല് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കൾ ഒരുമിച്ച ഒരു ഗാനം. ആ ഗാനത്തെ കുറിച്ചാണ് ഫ്രെയിം ഹൗസിന്റെ ആദ്യത്തെ എപ്പിസോഡ് . കഴിഞ്ഞ ദിവസം ധനുഷിന്റെ പിറന്നാൾ ആയിരുന്നു.
കേൾക്കൂ ഫ്രെയിം ഹൌസ് വിത്ത് അഞ്ജയ് ദാസ്
ഹോസ്റ്റ് : അഞ്ജയ് ദാസ്
പ്രൊഡക്ഷൻ : ആർ ജെ അച്ചൂ
The lyrical song 'Alaakaa Loova' from the movie 'OM' features Dhanush and Mammootty. The film brings together four National Award winners: Dhanush, Mammootty, Rajkumar Periasamy, and R. Kalaivanan. Mammootty returns to Tamil cinema after a 7-year hiatus with a significant role., The movie 'Oom' is scheduled for release on October 16, 2026., The film is set to clash with Rajinikanth and Mohanlal's 'Jailer 2' during the October release window.
Contact Frame House With Anjay Das | Movies/Web Series Review | Mathrubhumi Podcast
Guest appearances
Does not typically book guests
Based on episode analysis; this does not confirm that the show is currently accepting guests.
Host of Frame House With Anjay Das | Movies/Web Series Review | Mathrubhumi Podcast?
Claim your podcast to manage its listing and keep your show details accurate.
Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.
Explore this show Podcast research with Pod Engine