കാലത്തിൻ്റെ മെതിക്കളത്തിലാണ് ഞാൻ.കൊയ്ത്തുപാടങ്ങളിലെ തിരക്കിനും ആരവങ്ങൾക്കുമിടയിലാണ് ഇപ്പോഴും.അടഞ്ഞുകിടക്കുന്ന വീട്ടിലേയ്ക്ക് വല്ലപ്പോഴും എത്തുമ്പോൾ കാടുകയറിയ മുറ്റവും ചപ്പിലകൾ നിറഞ്ഞ നടവഴിയും ഭയാനകമായ ഒരു നിശ്ശബ്ദതയും അവിടെ തുടരാനാകാത്ത വിധം പിന്തുടർന്നെത്തും.മനുഷ്യരുടെയും പ്രകൃതിയുടെയും മൃതകാലമെന്നത് ഋതുക്കൾ ഉറഞ്ഞുപോകുന്ന അവസ്ഥയാണ്.
കൊയ്ത്തുത്സവങ്ങളിലെല്ലാം കലയും പ്രതിരോധവും അതിജീവനവും ഉണ്ട്. അതൊരു നൈരന്തര്യമാണ്. ആറങ്ങോട്ടുകരയിലെ 13 അടി ഉയരമുള്ള കൊയ്ത്തുത്സവ വിളംബരശില്പം സൂചിപ്പിക്കുന്നത് അതാണ്.കൊയ്ത്തുത്സവങ്ങളെല്ലാം കലോത്സവങ്ങളും സമരവേദികളുമാണെന്ന്.അരിവാളും കതിർക്കറ്റയും ഓലക്കുടയും വിശറിയും കയ്യേന്തി നിൽക്കുന്ന വയ്ക്കോൽ ശില്പം നിർമ്മിച്ച വി.ഗിരീഷ് എന്ന കലാകാരൻ കാർഷിക ഭൂതകാലത്തോടാണ് സംവദിക്കുന്നത്.വിത്തും വേരുപടലങ്ങളും ശില്പത്തിൻ്റെ അടിഭാഗത്തുണ്ട്. പാടത്ത് എരിവെയിലിൽ ജ്വലിക്കുന്ന ശില്പത്തിനടുത്ത് നിൽക്കുമ്പോൾ പാഠശാലയിൽ വിത്ത് ബില്ലിനെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകൾ ആരംഭിച്ചിരുന്നു.
ആറങ്ങോട്ടുകര പലതുകൊണ്ടും മോഹിപ്പിക്കുന്ന ഒരു ഗ്രാമമാണ്. കുറിയേടത്ത് താത്രിയുമായി ബന്ധപ്പെട്ട കഥകളിൽ നിന്നും പിന്നീട് ശ്രീജ കെ.വിയുടെ ഓരോരോ കാലത്തിലും എന്ന നാടകത്തിൽ നിന്നും ആ നാട് മനസ്സിൽ പുനർജ്ജനിച്ചുകൊണ്ടേയിരുന്നു. 2006 മുതൽ ആറങ്ങോട്ടുകര പാഠശാലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കൊയ്ത്തുത്സവം ഇരുപതാമത്തെ വർഷത്തിലേയ്ക്ക് കടക്കുകയാണ്.മരുതം, പുലം,കതിരൊളി, വല്ലം എന്നിങ്ങനെ മണ്ണുമായി ബന്ധപ്പെട്ട പേരുകളിൽ ആണ്ടുതോറും നടന്നുവരുന്ന കലാകാർഷികസാംസ്കാരികോത്സവത്തിൻ്റെ അറിയിപ്പും ക്ഷണവും പലപ്പോഴും ശ്രീജ കെ.വിയിൽനിന്ന് കിട്ടാറുണ്ടെങ്കിലും ഒരിക്കലും അവിടെ പോകാൻ കഴിഞ്ഞില്ല. ഈ വർഷം ഔദ്യോഗികമായ കൂട്ടുത്തരവാദിത്തത്തിൻ്റെ ഭാഗമായി അവിടെ പോകേണ്ടി വന്നു.ഒരു ദിവസപ്പാതിയെങ്കിലും ആറങ്ങോട്ടുകരയിൽ ചിലവഴിക്കാൻ കഴിഞ്ഞു... തൻ്റേതായ ഇടങ്ങൾ കണ്ടെത്തി ആസ്വദിക്കുന്ന ജൈവമനുഷ്യരുടെ നാട്ടുത്സവം.. മനസ്സിൻ്റെയും ശരീരത്തിൻ്റെയും സ്വതന്ത്രവിഹാരങ്ങൾക്ക് കലയും കൃഷിയും സൗഹൃദവും പങ്കാളിത്തവുമായി ഒരു ദേശം കൂട്ടുപോകുന്നു..കൊയ്ത്തും പാട്ടും നാടകവും വില്പനയും നടക്കുന്ന പാടശേഖരം..അത്ഭുതക്കാഴ്ചകൾ ഒന്നുമില്ല.. എങ്കിലും യാതൊരുവിധ സമ്മർദ്ദങ്ങളും സംഘർഷങ്ങളും ഇല്ലാതെ കുറച്ചു സമയമെങ്കിലും നമുക്ക് എന്നോ നഷ്ടപ്പെട്ടുപോയ സമാധാനത്തിൻ്റെയും ആനന്ദത്തിൻ്റെയും പതിഞ്ഞ താളവട്ടങ്ങളിൽ വീണ്ടും വസിക്കുക എന്നത് മാത്രമാണ് ജീവിതത്തിൻ്റെ സാർത്ഥകത.നൃത്തശില്പശാലയിൽ ഇടയ്ക്ക് വിനീത നെടുങ്ങാടി പറയുന്നുണ്ടായിരുന്നു: ശരീരം പാടുന്ന അനുഭവം ഉണ്ടാവണമെന്ന്... ശരിയാണ്... ചില ഇടങ്ങളിൽ ശരീരവും മനസ്സും പാടുക തന്നെയാണ്...
25 Dec 2023
കാബൂളി: സായംസന്ധ്യയിലെ ഏകാകി - എൻ. രേണുക
ചില യാത്രകൾ ചരിത്രത്തിൻ്റെ കിടങ്ങുകളിലേക്ക് നമ്മെ നയിക്കും.ഒരു കാലത്ത് അധികാരത്തിന്റെ പടഹധ്വനികൾ മുഴങ്ങിയിരുന്ന ദേശങ്ങൾ,ഓർമ്മയുടെ മന്ദിരങ്ങൾ പിന്നീട് അനാഥമാക്കപ്പെടുന്നതും നിശ്ശബ്ദത ഉറഞ്ഞ നഗരങ്ങളും സ്മാരകങ്ങളുമായി രൂപാന്തരപ്പെടും.എന്നാൽ എല്ലാ വിസ്മൃതികളും സ്വാഭാവികമാണോ? കാബൂളി അത്തരം ഒരു അനുഭവത്തിലൂടെ കടന്നുപോകുന്നു.
5 Jun 2022
വിയർപ്പിനാൽ ചുവന്ന മണ്ണ്-എൻ.രേണുക
ആലപ്പുഴ എന്ന ദേശവും തകഴി എന്ന എഴുത്തുകാരൻ സൃഷ്ടിച്ച ഭാവനാഭൂപടങ്ങളും എങ്ങനെയാണ് ചരിത്രാനുഭവങ്ങളുടെ ഉൾവീഥികളിലൂടെ സഞ്ചരിക്കുന്നതെന്നും മണ്ണിന്റെയും മനുഷ്യരുടെയും നീതിയെ വീണ്ടെടുക്കുന്നതെന്നുമുള്ള അനുഭവാത്മകമായ തിരച്ചിൽ..
Contact നിർജ്ജര/ഓർമ്മയുടെ ഇടങ്ങൾ എൻ.രേണുക
Guest appearances
Does not typically book guests
Based on episode analysis; this does not confirm that the show is currently accepting guests.
Host of നിർജ്ജര/ഓർമ്മയുടെ ഇടങ്ങൾ എൻ.രേണുക?
Claim your podcast to manage its listing and keep your show details accurate.
Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.
Explore this show Podcast research with Pod Engine