Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nazar | MediaOne
ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയുടെ വിശദാംശങ്ങളാണ് പല പത്രങ്ങളും പ്രധാനവാർത്തയാക്കിയത്.
പട്ടികജാതി വിഭാഗങ്ങൾക്കുള്ള പദ്ധതികൾ സർക്കാർ വെട്ടിക്കുറച്ചെന്ന വാർത്തയാണ് മലയാള മനോരമയുടെ മുഖ്യവാർത്ത. ക്രൂരതകളുടെയും കൊലപാതകങ്ങളുടെയും വാർത്തകൾ ഇന്നുമുണ്ട്...
ഡൽഹിയിൽ ആം ആദ്മി പാർട്ടിയിൽ നിന്ന് എം.എൽ.എമാർ തുടർച്ചയായി രാജി വയ്ക്കുന്നതും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ സോണിയാഗാന്ധി വിമർശിച്ചതുമെല്ലാം പത്രങ്ങളിലുണ്ട്...
കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
17 Jan 2025
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nazar | Mediaone Podcast
ISROയുടെ രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്തുവച്ച് പരസ്പരം ബന്ധിച്ചതു സംബന്ധിച്ച ശാസ്ത്രവാർത്തയാണ് ഇന്നത്തെ പ്രധാന വിഭവം. ഇപ്പോഴും അനിശ്ചിതത്വത്തിൽ കിടക്കുന്ന ഗസ്സയിലെ വെടിനിർത്തലുണ്ട്. മുംബൈയിലെ വീട്ടിൽ വെച്ച് സൈഫ് അലി ഖാന് കുത്തേറ്റ വാർത്തയുണ്ട്. മക്കളുടെ കാർമികത്വത്തിൽ സമാധിയടഞ്ഞ നെയ്യാറ്റിൻകരയിലെ ഗോപൻ്റെ പോസ്റ്റ്മോർട്ടമുണ്ട്... അങ്ങനയങ്ങനെ വാർത്തകൾ ഏറെയുണ്ട്. | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
14 Dec 2024
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
MediaOne's Senior News Editor M Jayaprakash discusses the Kerala government's request to the central government to release Rs 13.65 crore for flood relief, and how Malayalam media headlines often prioritize sensationalism over fact-based reporting.
13 Nov 2024
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | Jayaprakash M | MediaOne
2013ലെ വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന ഹൈക്കോടതി വിലയിരുത്തലാണ് ഇന്ന് മിക്ക പത്രങ്ങളിലെയും പ്രധാന വാർത്ത. ഐ.എ.എസ് തലപ്പത്തെ അടിയുടെ തുടർച്ചയും പ്രധാന വാർത്തയായുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ജാതീയ വേർതിരിവിന് ശ്രമിച്ച കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കാത്തത് പ്രധാന ലീഡായി മാധ്യമം ഉൾപ്പെടെ നാല് പത്രങ്ങളിൽ ഇടംപിടിച്ചു. വയനാട്ടിലെയും, ചേലക്കരയിലെയും വോട്ടെടുപ്പും, ജാർഖണ്ഡിലെ ആദ്യഘട്ട പോളിങും പത്രങ്ങളിലെ ഒന്നാം പേജിൽ കാണാം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം , മീഡിയവൺ
കാലവര്‍ഷവും അതിന്റെ കെടുതികളുമുണ്ട്. അതോടൊപ്പം തന്നെ ജമ്മുകശ്മീരില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടിയതിന്റെ വിവരങ്ങളുമുണ്ട്. ഇതാണ് ഇന്ന് പത്രങ്ങളിലെ പ്രധാനവാര്‍ത്ത. പുറമെ, പല പത്രങ്ങളും പ്രധാനമെന്ന് കരുതുന്ന മറ്റുവാര്‍ത്തകളും ഒന്നാം പേജില്‍ വിന്യസിച്ചിട്ടുണ്ട്. എഫ്.സി.ഐ ലേലത്തില്‍ മാറ്റംവരുന്നതോടെ അരിയും ഗോതമ്പും സപ്ലൈകോയിലെത്തുമെന്ന് മനോരമയിലും മാധ്യമത്തിലുമുണ്ട്. വാഹനത്തിന് രൂപമാറ്റം വരുത്തിയാല്‍ 5,000 രൂപ പിഴയാകുമെന്ന് കേരളകൗമുദിയിലുണ്ട് | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
23 Jun 2024
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | C Dawood | MediaOne Podcast
നീറ്റ് നീറ്റാക്കാൻ കേന്ദ്രം നടത്തുന്ന ശ്രമങ്ങൾ, ടി.പി കേസ് പ്രതികളെ ജയിലിൽ നിന്ന് വിടാൻ കേരള സർക്കാർ നടത്തുന്ന ശ്രമങ്ങൾ, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി മറച്ചു പിടിക്കാൻ മന്ത്രി നടത്തുന്ന ശ്രമങ്ങൾ .... എന്നിവ അറിയാം. ഒപ്പം വിധവാ ദിനത്തിൽ ഒരു വിധവ എഴുതുന്ന മനോഹരമായ കുറിപ്പും കേൾക്കാം
കാതിലെത്തും പത്രങ്ങൾ അവതരണം: സി. ദാവൂദ്, മാനേജിങ് എഡിറ്റർ, മീഡിയവൺ
16 Jun 2024
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | C Davood | MediaOne Podcast
കാഫിർ സ്ക്രീൻ ഷോട്ട് സി.പി.എമ്മിനെ തിരിഞ്ഞു കൊത്തുന്നുവെന്നത് എല്ലാ പത്രങ്ങളും പ്രധാന വാർത്തയാക്കിയിട്ടുണ്ട്. നീറ്റ് പരീക്ഷയിലെ കുഴപ്പങ്ങൾ വെറും വീഴ്ചയല്ലെന്നും പരീക്ഷാ തട്ടിപ്പായിരുന്നുവെന്നും തെളിഞ്ഞു വരികയാണ്. കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കണ്ണീർക്കഥകളും വായിക്കാം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾ
അവതരണം: സി. ദാവൂദ്, മാനേജിങ് എഡിറ്റർ, മീഡിയവൺ
6 May 2024
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | N P Jishar | MediaOne
Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.
Explore this show Podcast research with Pod Engine